പാരീസ്: കിലോഗ്രാം എന്നാൽ എത്രയാണെന്നു കാണിച്ചിരുന്ന ഗ്രാൻഡ് കെ റിട്ടയർ ചെയ്തു. പാരീസിനു സമീപം ഒരു ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പ്ലാറ്റിനം -ഇറിഡിയം ലോഹക്കട്ടയുടെ തൂക്കമാണ് ഒരു കിലോ ഗ്രാം ആയി നിർവചിച്ചിരുന്നത്. 1889ൽ ഇതംഗീകരിച്ചതു മുതൽ ആ കട്ട ഗ്രാൻഡ് കെ എന്നറിയപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങൾ തങ്ങളുടെ കിലോഗ്രാം കട്ടികൾ ഈ കട്ടയോടു തുലനപ്പെടുത്തിയാണ് ഉറപ്പുവരുത്തിയിരുന്നത്.
ഇനി ഈ കട്ട ഉപയോഗിക്കില്ല. പകരം ഒരു സമവാക്യം സ്വീകരിക്കാൻ വേഴ്സായിയിൽ ചേർന്ന ശാസ്ത്ര സമ്മേളനം തീരുമാനിച്ചു. ലോഹക്കട്ടയ്ക്കു കാലാന്തരത്തിൽ ഭാരം കൂടുകയോ കുറയുകയോ ചെയ്യാം, സമവാക്യത്തിന് ആ കുഴപ്പമില്ല. അതാണു മാറ്റത്തിനു പ്രേരിപ്പിച്ചത്. മാക്സ് പ്ലാങ്ക് നിർദേശിച്ച പ്ലാങ്ക്സ് കോൺസ്റ്റന്റ ആധാരമാക്കിയുള്ളതാണു പുതിയ സമവാക്യം. വിദ്യുത്കാന്ത റേഡിയേഷനിൽ ഒരു ഫോട്ടോൺ വഹിക്കുന്ന ഊർജത്തിന്റെ അളവാണ് h എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്ന പ്ലാങ്ക്സ് കോൺസ്റ്റന്റ്.
ഇതേപോലെ വൈദ്യുതി യുടെ അളവ് പറയുന്ന ആംപിയർ, താപനില അളക്കുന്ന കെൽവിൻ, പദാർഥത്തിന്റെ അളവ് പറയുന്ന മോൾ എന്നിവയുടെ നിർവചനവും മാറ്റി.
ജനറൽ കോൺഫറൻസ് ഓൺ വെയിറ്റ്സ് ആൻഡ് മെഷേഴ്സി (സിജിപിഎം)ന്റെ 26-ാം സമ്മേളനം അംഗീകരിച്ച പുതിയ നിർവചനം അടുത്ത മേയ് 20-നു പ്രാബല്യത്തിലാകും.