വാഷിംഗ്ടൺ ഡിസി: ഒട്ടനവധി രഹസ്യ നയതന്ത്ര, സൈനിക ഫയലുകൾ2010ൽ പ്രസിദ്ധീകരിച്ച് അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരേ യുഎസ് കുറ്റം ചുമത്തിയതായി വെളിപ്പെടുത്തൽ. പക്ഷേ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതുവരെ ഇതു സംബന്ധിച്ച രേഖ പരസ്യമാക്കില്ല.ഇപ്പോൾ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുകയാണ് അസാൻജ്.
വിർജീനിയയിലെ അലക്സാണ്ഡ്രിയയിലെ കോടതിയിൽ അസിസ്റ്റന്റ് അറ്റോർണി കെല്ലൻ ഡയർ മറ്റൊരു കേസിൽ ഫയൽ ചെയ്ത രേഖയിലാണ് അസാൻജിന്റെ കേസ് പരാമർശിച്ചിരിക്കുന്നത്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നു കരുതപ്പെടുന്നു. എന്തെല്ലാം ആരോപണങ്ങളാണ് അസാൻജിനെതിരേ ഉന്നയിച്ചിരിക്കുന്നതെന്നും അറിവായിട്ടില്ല.
കോടതി കേസുകളെക്കുറിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തുന്ന സീമുസ് ഹ്യുഗ്സാണ് അസാൻജിനെതിരേ യുഎസ് കുറ്റം ചുമത്തിയ കാര്യം ട്വിറ്ററിലൂടെ ആദ്യം പരസ്യപ്പെടുത്തിയത്.