ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ അഭാവം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ഓസീസ് മുൻ താരം മൈക്ക് ഹസി. ഏഷ്യ കപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ പാണ്ഡ്യ സജീവമായി കളത്തിലെത്തിയിട്ടില്ല.
ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഹർദിക്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹർദിക്കിന് ഓസീസ് പിച്ചുകളിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും - ഹസി പറഞ്ഞു.
ഡിസംബർ ആറിനാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരന്പരയിൽ ഉള്ളത്.
ഹർദിക്കിന്റെ അഭാവം ഇന്ത്യക്കു തിരിച്ചടി: ഹസി
11:17 PM Nov 16, 2018 | Deepika.com