ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യൻ പോരാട്ടങ്ങൾക്ക് അവസാനം. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ കെ. ശ്രീകാന്തും സമീർ വർമയും പരാജയപ്പെട്ട് പുറത്തായതോടെയാണിത്.
മാരത്തണ്‍ പോരാട്ടത്തിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ക്വാർട്ടറിൽ കടന്ന ശ്രീകാന്ത് തന്നേക്കാൾ താഴെ റാങ്കുകാരനായ ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയോടാണ് പരാജയപ്പെട്ടത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 17-21, 13-21നാണ് നാലാം സീഡുകാരനായ ശ്രീകാന്തിനെ എട്ടാം സീഡായ നിഷിമോട്ടോ കീഴടക്കിയത്. ഹോങ്കോംഗിന്റെ യിയു ലീയോടാണ് സമീർ വർമ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ തോൽവി സമ്മതിച്ചത്. സ്കോർ: 15-21, 21-19, 11-21.
ശ്രീകാന്ത്, സമീർ പുറത്ത്
11:17 PM Nov 16, 2018 | Deepika.com