ദുബായ്: പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് ഒന്നാം ഇന്നിംഗ്സ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 153ൽ അവസാനിച്ചു.
ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (63 റണ്‍സ്) മാത്രമാണ് ന്യൂസിലൻഡ് ഇന്നിംഗ്സിൽ പിടിച്ചുനിന്നത്. നിക്കോളാസ് നേടിയ 28 റണ്‍സ് ആണ് ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഒന്നാം ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 59 റണ്‍സ് എടുത്തിട്ടുണ്ട്.
കിവികൾ തകർന്നു
11:17 PM Nov 16, 2018 | Deepika.com