ജോ റൂട്ടിനു സെഞ്ചുറി
11:17 PM Nov 16, 2018 | Deepika.com
കാൻഡി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തിൽ ഇംഗ്ലണ്ട് കരകയറി. 146 പന്തിൽനിന്ന് റൂട്ട് 124 റണ്‍സ് നേടി. മൂന്നാം ദിനം അവസാനിക്കുന്പോൾ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 324 റണ്‍സ് എടുത്തിട്ടുണ്ട്. 51 റണ്‍സുമായി ബെൻ ഫോക്സും നാല് റണ്‍സുമായി ജയിംസ് ആൻഡേഴ്സണുമാണ് ക്രീസിൽ. സ്കോർ: ഇംഗ്ലണ്ട് 290, ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 324. ശ്രീലങ്ക 336.