ഇ​ന്ത്യ​ക്ക് 145 റൺസ്

12:19 AM Nov 16, 2018 | Deepika.com
പ്രൊ​​വി​​ഡ​​ൻ​​സ്: ഐ​​സി​​സി വ​​നി​​താ ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ നി​​ശ്ചി​​ത ഓ​​വ​​റി​​ൽ ഇ​​ന്ത്യ 145 റ​​ണ്‍​സ് എ​​ടു​​ത്തു. ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ്. 56 പ​​ന്തി​​ൽ 51 റ​​ണ്‍​സ് നേ​​ടി​​യ ഓ​​പ്പ​​ണ​​ർ മി​​താ​​ലി രാ​​ജ് ആ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. നാ​​ല് ഫോ​​റും ഒ​​രു സി​​ക്സും മി​​താ​​ലി നേ​​ടി.

സ്മൃ​​തി മ​​ന്ദാ​​ന-​​മി​​താ​​ലി ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ 67 റ​​ണ്‍​സ് പി​​റ​​ന്നു. സ്മൃ​​തി 29 പ​​ന്തി​​ൽ ഒ​​രു സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 33 റ​​ണ്‍​സ് എ​​ടു​​ത്തു. ജ​​മൈ​​മ റോ​​ഡ്രി​​ഗ​​സ് 11 പ​​ന്തി​​ൽ 18 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​യി. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​ന് മൂ​​ന്ന് പ​​ന്തി​​ൽ ഏ​​ഴ് റ​​ണ്‍​സ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഏ​​ഴ് പ​​ന്തി​​ൽ 11 റ​​ണ്‍​സു​​മാ​​യി ദീ​​പ്തി ശ​​ർ​​മ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​യ​ർ​ല​ൻ​ഡ് ആ​റ് ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 30 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്.