ഇന്ത്യൻ ടെസ്റ്റ് ടീമിൽ ആറാം നന്പർ ബാറ്റ്സ്മാനായി രോഹിത് ശർമയെ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയയിൽ പരന്പര സമനിലയിലാക്കിയത്. തുടർന്നുകളിച്ച മൂന്ന് പരന്പരകളിലും ഇന്ത്യ പരാജയപ്പെട്ടു.
ആറാം നന്പർ ബാറ്റ്സ്മാനായി രോഹിതിനെ കളിപ്പിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. രോഹിത് അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ കഴിവ് തെളിയിച്ചതാണ്. ഓസ്ട്രേലിയൻ പിച്ചിൽ മികച്ച പ്രകടനം നടത്താൻ രോഹിതിനു സാധിക്കും. മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും ആദ്യ ഇലവണിൽ ഉൾപ്പെടുത്തണമെന്നും ഗാംഗുലി പറഞ്ഞു.
ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നീ പേസർമാരിൽനിന്ന് വളരയേറെ പ്രതീക്ഷിക്കുന്നു- ഗാംഗുലി പറഞ്ഞു.
രോഹിതിനെ ആറാം നന്പറാക്കണം: ഗാംഗുലി
12:00 AM Nov 16, 2018 | Deepika.com