സു​ബ്ര​തോ ക​പ്പ്: ചേ​ലേ​ന്പ്ര സ്കൂ​ൾ സെ​മി​യി​ൽ

11:56 PM Nov 15, 2018 | Deepika.com
മ​​​ല​​​പ്പു​​​റം: ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സു​​​ബ്ര​​​തോ ക​​​പ്പ് അ​​​ണ്ട​​​ർ-17 ദേ​​​ശീ​​​യ സ്കൂ​​​ൾ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മ​​​ല​​​പ്പു​​​റം ചേ​​​ലേ​​​ന്പ്ര നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​ച്ച്എ​​​സ്എ​​​സ് (എ​​​ൻ​​​എ​​​ൻ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ്) സെ​​​മി​​​യി​​​ൽ. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ക്വാ​​​ർ​​​ട്ട​​​റി​​​ൽ ക​​​രു​​​ത്ത​​​രാ​​​യ മും​​​ബൈ റി​​​ല​​​യ​​​ൻ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്കൂ​​​ളി​​​നെ (2-0) കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ചേ​​​ലേ​​​ന്പ്ര സ്കൂ​​​ൾ സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്.

ക​​​ളി​​​യി​​​ലു​​​ട​​​നീ​​​ളം മേ​​​ധാ​​​വി​​​ത്വം പ്ര​​​ക​​​ടി​​​പ്പി​​​ച്ച ചേ​​​ലേ​​​ന്പ്ര ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​ൻ ബാ​​​വു​​​നി​​​ഷാ​​​ദ് ആ​​​ണ് 33ാം മി​​​നി​​​റ്റി​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​യ ഗോ​​​ളി​​​ലൂ​​​ടെ ടീ​​​മി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ച​​​ത്. 54ാം മി​​​നി​​​റ്റി​​​ൽ അ​​​ക്ഷ​​​യ് മ​​​ണി​​​യെ ഫൗ​​​ൾ ചെ​​​യ്ത​​​തി​​​നു ല​​​ഭി​​​ച്ച ഫ്രീ​​​കി​​​ക്ക് അ​​​ക്ഷ​​​യ് ത​​​ന്നെ ഗോ​​​ളാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.​ തി​​​രി​​​ച്ച​​​ടി​​​ക്കാ​​​ൻ റി​​​ല​​​യ​​​ൻ​​​സ് കി​​​ണ​​​ഞ്ഞു ശ്ര​​​മി​​​ച്ചി​​​ട്ടും ചേ​​​ലേ​​​ന്പ്ര​​​യു​​​ടെ പ്ര​​​തി​​​രോ​​​ധം വ​​​ഴ​​​ങ്ങി​​​യി​​​ല്ല. മു​​​ന്പ് ര​​​ണ്ടു​​​ത​​​വ​​​ണ മ​​​ല​​​പ്പു​​​റ​​​ത്തെ എം​​​എ​​​സ്പി സ്കൂ​​​ൾ സു​​​ബ്ര​​​തോ ഫൈ​​​ന​​​ലി​​​ൽ ക​​​ളി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും കി​​​രീ​​​ടം നേ​​​ടാ​​​നാ​​​യി​​​ല്ല.

ജേ​​​താ​​​ക്ക​​​ൾ​​​ക്കു ട്രോ​​​ഫി​​​ക്കു പു​​​റ​​​മെ 3,50,000 രൂ​​​പ​​​യാ​​​ണ് സ​​​മ്മാ​​​ന​​​ത്തു​​​ക. റ​​​ണ്ണേ​​​ഴ്സ് അപ്പിനു ര​​ണ്ടു ല​​​ക്ഷ​​​വും. സെ​​​മി ഫൈ​​​ന​​​ൽ- 75,000, ക്വാ​​​ർ​​​ട്ട​​ർ- 50,000 രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യും ല​​ഭി​​ക്കും. ആ​​​ദ്യ റൗ​​​ണ്ടി​​​ൽ നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു ഗ്രൂ​​​പ്പ് ജേ​​​താ​​​ക്ക​​​ളാ​​​യാ​​​ണു ക്വാ​​​ർ​​​ട്ട​​​റി​​​ൽ റി​​​ല​​​യ​​​ൻ​​​സി​​​നെ നേ​​​രി​​​ട്ട​​​ത്. മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ മ​​​ൻ​​​സൂ​​​ർ അ​​​ലി, ടീം ​​​മാ​​​നേ​​​ജ​​​ർ ഇ​​​സ്മാ​​​യി​​​ൽ, അ​​​ധ്യാ​​​പ​​​ക​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ്, ഫ​​​സ​​​ലു​​​ൽ ഹ​​​ക്, ബൈ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ട്.