മുംബൈ: അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള മുംബൈ ഇന്ത്യന്‍സ് ടീമില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ജീന്‍ പോള്‍ ഡുമിനി, ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, ശ്രീലങ്കന്‍ സ്പിന്നര്‍ അകില ധനഞ്ജയ തുടങ്ങിയവരെ ഒഴിവാക്കി. യുവരാജ് സിംഗ്, അക്സർ പട്ടേൽ, ആരോൺ ഫിഞ്ച് തുടങ്ങിയവരെ കിംഗ്സ് ഇലവൻ പഞ്ചാബും ഒഴിവാക്കി. 2019ലെ ഐപിഎൽ സീസണുള്ള ലേലത്തിനു മുന്നോടിയായാണിത്.
കഴിഞ്ഞ സീസണില്‍ 5.4 കോടി രൂപയ്ക്കാണ് മുംബൈ കമ്മിന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ മത്സരം തുടങ്ങും മുമ്പേ പരിക്കിനെത്തുടര്‍ന്ന് ഐപിഎലില്‍നിന്നു പുറത്തായി. ഒരു കോടി രൂപയ്ക്ക് മുംബൈയിലെത്തിയ ഡുമിനി ആറു മത്സരങ്ങളില്‍നിന്ന് 36 റണ്‍സ് മാത്രമാണ് നേടിയത്.
ഐപിഎൽ: യുവരാജ്, കമ്മിന്‍സ്, ഫിഞ്ച് തുടങ്ങിയവർ പുറത്ത്
11:56 PM Nov 15, 2018 | Deepika.com