ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും പ്രവേശിച്ചു. ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീകാന്ത് ഇന്ത്യയുടെ തന്നെ എച്ച്.എസ്. പ്രണോയിയെ 18-21, 30-29, 21-18ന് തോല്‍പ്പിച്ചു.പി.വി.
സിന്ധു കൊറിയയുടെ സംഗ് ജി ഹ്യൂനോട് 24-26, 20-22ന് തോറ്റു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെട്ടത്. ഒളിമ്പിക് ജേതാവ് ചെന്‍ ലോംഗ് പരിക്കിനെത്തുടര്‍ന്ന് പിന്മാറിയതിനെത്തുടര്ന്നാണ് സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തിയത്. മിക്സഡ് ഡബിള്‍സില്‍ സാത്വിക് രംഗറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി.
ആവേശ ജയത്തില്‍ ശ്രീകാന്ത്; സിന്ധു പുറത്ത്
11:56 PM Nov 15, 2018 | Deepika.com