ന്യൂഡൽഹി: ശബരിമലയിൽ യുവ തീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു മുന്പ് പരിഗണിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മയുടെ അഭിഭാഷകൻ മാത്യൂസ് നെടുന്പാറയോടാണ് ഇതറിയിച്ചത്.