ന്യൂഡൽഹി: കത്തോലിക്ക സഭയുടെ അല്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള കർമ പരിപാടികൾക്ക് രൂപം നൽകുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. അല്മായ സമൂഹത്തെ സഭയുടെയും സമൂഹത്തിന്റെയും സർവോപരി രാജ്യത്തിന്റെയും മുഖ്യധാരയിൽ ശക്തിപ്പെടുത്തുവാനും കർമനിരതരാക്കുവാനും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ പ്രതിജ്ഞാബദ്ധമാണ്.
ക്രൈസ്തവ വിശ്വാസങ്ങൾക്കും സഭാസംവിധാനങ്ങൾക്കും എതിരേ വെല്ലുവിളികളും അവഹേളനങ്ങളും വിവിധ കോണുകളിൽനിന്ന് ഉയരുന്പോൾ സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അല്മായ സമൂഹത്തിനുണ്ട്. വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസി സമൂഹം കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയിലെ അല്മായ പങ്കാളിത്തം ഉൗർജസ്വലവും സജീവവുമാക്കാൻ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ പ്രബോധനങ്ങളും നിർദേശങ്ങളും അല്മായ സമൂഹം കൂടുതൽ വിഷയമാക്കുവാൻ ലെയ്റ്റി കൗണ്‍സിൽ അവസരമൊരുക്കും. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ ചേർന്ന കുടുംബക്കൂട്ടായ്മകൾ മുതൽ ദേശീയതലം വരെയുള്ള അല്മായ ശാക്തീകരണ പരിപാടികൾക്ക് ലെയ്റ്റി കൗണ്‍സിൽ നേതൃത്വം കൊടുക്കും. ഭാരത കത്തോലിക്ക സഭയിലെ 174 രൂപതകളിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന അല്മായ സംഘടനകൾ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും നാഷണൽ കാത്തലിക് ലെയ്റ്റി ടീം രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിബിസിഐ ലെയ്റ്റി കൗണ്‍സിൽ അംഗങ്ങളുടെയും ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിലെ അല്മായ കമ്മീഷൻ പ്രതിനിധികളുടെയും രാജ്യത്തെ 14 റീജിയണൽ കൗണ്‍സിലുകളിലെ ലെയ്റ്റി കമ്മീഷൻ സെക്രട്ടറിമാരുടെയും സമ്മേളനം വിളിച്ചു ചേർത്ത് ദേശീയതല അല്മായ പ്രവർത്തന പരിപാടികളുടെ രൂപരേഖ തയാറാക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പ്രസ്താവനയിൽ അറിയിച്ചു.