മുംബൈ: കൂടുതൽ മദ്യം നൽകാത്തതിനെത്തുടർന്ന് എയർ ഇന്ത്യ ജീവനക്കാരനോട് വിമാനയാത്രക്കാരി അപമര്യാദയായി പെരുമാറി. മുംബൈയിൽനിന്ന് ബുധനാഴ്ച ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത വിദേശിയാണ് ജീവനക്കാരനു നേരേ അസഭ്യവർഷം നടത്തിയത്. കാബിൻ ക്രൂ അംഗം റിക്കാർഡ് ചെയ്ത വീഡിയോ ദൃശ്യത്തിലും ഇക്കാര്യം വ്യക്തമാണ്.
അനുവദനീയമായ നാലു ക്വാർട്ടർ ബോട്ടിൽ വൈൻ യാത്രക്കാരിക്കു നൽകിയിരുന്നു. മത്തുപിടിച്ച യാത്രക്കാരി വീണ്ടും വൈൻ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് അസഭ്യവർഷത്തിനു കാരണം.
എയർ ഇന്ത്യ പരാതി നൽകിയതിനെത്തുടർന്നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം എത്തിയപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.