ബംഗളൂരു: കോടികളുടെ നിക്ഷേപതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർണാടകയിലെ മുൻ ബിജെപി മന്ത്രിയും ഖനി ഉടമയുമായ ജി. ജനാർദൻ റെഡ്ഡിക്ക് ജാമ്യം.
അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് വി. ജഗദീശാണു ജാമ്യം അനുവദിച്ചത്. മൂന്നുദിവസം അജ്ഞാതകേന്ദ്രത്തിൽ കഴിഞ്ഞ റെഡ്ഡി കഴിഞ്ഞ ശനിയാഴ്ചയാണു സെൻട്രൽ ക്രൈംബ്രാഞ്ചിനു മുന്പാകെ ഹാജരായത്.
ഞായറാഴ്ച പുലർച്ചെവരെ നീണ്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.കോടതി റെഡ്ഡിയെ 24 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.