സാഗ്രെബ്/ബ്രസൽസ്: യൂറോപ്പിൽ ഇന്നു മുതൽ ആവേശകരമായ രാജ്യാന്തര ഫുട്ബോൾ പോരാട്ടങ്ങൾ. യുവേഫ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾക്കായി ഇന്നു മുതൽ പന്തുരുളും. റഷ്യൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും മുൻ ലോക ചാന്പ്യന്മാരായ സ്പെയിനും തമ്മിൽ നേഷൻസ് കപ്പ് ലീഗ് എ ഗ്രൂപ്പ് നാലിൽ കൊന്പുകോർക്കും. ഗ്രൂപ്പിൽ ക്രൊയേഷ്യക്ക് ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ല. സ്പെയിൻ ആറ് പോയിന്റുമായി ഒന്നാമതാണ്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതും.
ലോക ഒന്നാം റാങ്കുകാരായ ബെൽജിയം ഗ്രൂപ്പ് രണ്ടിൽ ഐസ്ലൻഡിനെതിരേ ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളിലും ബെൽജിയം ജയം നേടിയിരുന്നു.
ഇംഗ്ലണ്ട്, ജർമനി
സൗഹൃദ മത്സരങ്ങൾക്കായി ഇംഗ്ലണ്ട്, ജർമനി തുടങ്ങിയവ ഇന്നിറങ്ങും. വെയ്ൻ റൂണിയുടെ വിരമിക്കൽ മത്സരമാണ് ഇന്നു നടക്കുന്ന ഇംഗ്ലണ്ട് - അമേരിക്ക പോരാട്ടം. മുൻ ലോക ചാന്പ്യന്മാരായ ജർമനിയുടെ എതിരാളി റഷ്യയാണ്. പകരക്കാരനായാവും റൂണി മൈതാനത്ത് എത്തുക. വെംബ്ലിയിൽ വിരമിക്കൽ മത്സരത്തിനു അവസരം ലഭിച്ചതിൽ എഫ്എയോട് നന്ദി അറിയിക്കുന്നതായി റൂണി പറഞ്ഞു.
യൂറോപ്പിൽ സൂപ്പർ പോര്
11:14 PM Nov 14, 2018 | Deepika.com