കോൽക്കത്തയിൽ നടന്ന ടാറ്റാ സ്റ്റീൽ ചെസിലെ ബ്ലിറ്റ്സ് ടൂർണമെന്റിൽ (5+3) ഇന്ത്യയുടെ മുൻ ലോക ചാന്പ്യൻ വിശ്വനാഥൻ ആനന്ദ് ജേതാവായി. പത്തു പേർ പങ്കെടുത്ത ഡബിൾ റൗണ്ട് റോബിൻ മൽസരത്തിൽ 12.5 പോയിന്റ് വീതം നേടി ഹികാരു നകാമുറയും ആനന്ദും ഒന്നാം സ്ഥാനത്തായിരുന്നു.
പിന്നീടു നടന്ന ടൈബ്രേക്ക് ഗെയിമിൽ ഒന്നിൽ ജയിക്കുകയും രണ്ടാമത്തേതിൽ സമനില നേടുകയും ചെയ്താണ് ആനന്ദ് ചാന്പ്യനായത്. മുൻപു നടന്ന റാപിഡ് ചാന്പ്യൻഷിപ്പിൽ നകാമുറയായിരുന്നു ചാന്പ്യൻ. അതിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും പങ്കെടുത്തിരുന്നു. ബ്ലിറ്റ്സിൽ നിഹാലിന്റെ സ്ഥാനത്ത് തമിഴ്നാടിന്റെ പ്രഗ്നാന്ദയ്ക്കാണ് അവസരം കൊടുത്തത്.
ആനന്ദ് ബ്ലിറ്റ്സ് ചാന്പ്യൻ
11:14 PM Nov 14, 2018 | Deepika.com