സിന്ധു, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍
11:14 PM Nov 14, 2018 | Deepika.com
ഹോങ്കോംഗ്: ഇന്ത്യയുടെ പി.വി. സിന്ധുവും സമീര്‍ വര്‍മയും ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍. ടൂര്‍ണമെന്റിലെ മൂന്നാം സീഡായ സിന്ധുവിന് ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്റെ നിച്ചാവോണ്‍ ജിന്ഡാപൊളിനിന്ന് ശക്തമായ മത്സരമാണ് നേരിടേണ്ടിവന്നത്. 21-15, 13-21, 21-17നാണ് സിന്ധു വിജയിച്ചത്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും പ്രീക്വാര്‍ട്ടറില്‍ കടന്നു. സൈന നെഹ്വാള് ലോക രണ്ടാം നമ്പര്‍ അകാനെ യാമഗുച്ചിയോട് 21-10, 10-21, 19-21ന് തോറ്റു. പരുപള്ളി കശ്യപ് 16-21, 13-21ന് ഇന്തോനേഷ്യയുടെ ആന്റണി ഗിന്റിംഗിനോടു തോറ്റു.