മെക്സിക്കോ സിറ്റി: അമേരിക്കയിൽ കുടിയേറാമെന്ന മോഹവുമായി സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽനിന്നു പുറപ്പെട്ട ആയിരങ്ങളുടെ സംഘം അതിർത്തിയോട് അടുക്കുന്നു. മെക്സിക്കോയിലെ അതിർത്തിനഗരമായ ടിഹുവാനയിലേക്കു സംഘം പ്രവേശിക്കുകയാണ്.
അനധികൃതമായി ആരെയും പ്രവേശിപ്പിക്കില്ലെന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. സായുധസേനാംഗങ്ങൾ അടക്കം 9000 പേരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽ സാൽവദോർ രാജ്യങ്ങളിൽനിന്നു പുറപ്പെട്ട സംഘം നടന്നും, വാഹനങ്ങ ളിലും ട്രെയിനുകളിലും കയറിയും, രാജ്യങ്ങൾ മുറിച്ചുകടന്നാ ണ് ഇതുവരെ എത്തിയത്.