+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുന്പസാരത്തിനെതിരേ ലേഖനം: ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ വി​ശ്വാ​സ ജീ​വി​ത​ത്തി​ന്‍റെ സു​പ്ര​ധാ​ന ഭാ​ഗ​മാ​യ കു​ന്പ​സാ​രം എ​ന്ന കൂ​ദാ​ശ​യ്ക്കെ​തി​രേ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ട
കുന്പസാരത്തിനെതിരേ ലേഖനം:  ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി
ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ വി​ശ്വാ​സ ജീ​വി​ത​ത്തി​ന്‍റെ സു​പ്ര​ധാ​ന ഭാ​ഗ​മാ​യ കു​ന്പ​സാ​രം എ​ന്ന കൂ​ദാ​ശ​യ്ക്കെ​തി​രേ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​ജ്ഞാ​ന കൈ​ര​ളി​യി​ലാ​ണ് കു​ന്പ​സാ​ര​ത്തി​നെ​തി​രേ ലേ​ഖ​നം പ്ര​സി​ദ്ധീ​കരി​ച്ച​ത്. ലേ​ഖ​ന​ത്തി​ൽ കു​ന്പ​സാ​ര​ത്തെ വി​ക​ല​മാ​യും പ​രി​ഹാ​സ്യ​മാ​യും ചി​ത്രീ​ക​രി​ച്ചു​വെ​ന്നു​മു​ള്ള പ​രാ​തി​യി​​ലാ​ണ് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കു​ര്യ​നാ​ണ് ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​ജ്ഞാ​ന കൈ​ര​ളി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്ക് വേ​ദ​ന​യും പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​ക്കി​യെ​ന്നാ​ണു പ​രാ​തി.

വി​ഷ​യ​ത്തി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് ഏ​ഴു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.