പഞ്ച്കുല: ഗുസ്തി താരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റെസ്ലിംഗ് എന്റർടെയ്ൻമെന്റ് മത്സരത്തിനിടെയാണു സംഭവം. പഞ്ചകുലയിലെ തൊലാൽ ദേവി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തി താരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്കുമത്സരത്തിനിടെ പരിക്കേൽക്കുകയായിരുന്നു.
റിംഗിലെത്തിയ രാഖിയെ ഗുസ്തിതാരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ രാഖിയുടെ ബോധം പോയി. രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്കു കൊണ്ടുപോയത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന.
രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.