റായ്പുർ: ഛത്തീസ്ഗഡിൽ ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 76.28 ശതമാനം പോളിംഗ്. മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ 18 മണ്ഡലങ്ങളിലാണു തിങ്കളാഴ്ച പോളിംഗ് നടന്നത്. ഡോൻഗർഗാവ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്-85.15 ശതമാനം. 47.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ബിജാപുർ ആണ് ഏറ്റവും പിന്നിൽ.
2013ൽ പോളിംഗ് 75.93 ശതമാനമായിരുന്നു.
2013ൽ പോളിംഗ് 75.93 ശതമാനമായിരുന്നു.