മഹാസമുന്ദ് (ഛത്തീസ്ഗഡ്): പ്രധാനമന്ത്രി നരേന്ദ്ര രാജ്യത്തെ പാവപ്പെട്ടവരുടെ പണം പിടിച്ചെടുത്ത് നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരുടെ പോക്കറ്റിലിട്ടു കൊടുത്തുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ പ്രധാനമന്ത്രി ആയതിനുശേഷമാണു രാജ്യത്തു വികസനം വന്നതെന്നാണു മോദി പറയുന്നത്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് ഒരു വ്യക്തിയല്ല, ജനങ്ങളാണെന്ന കാര്യം മോദിക്കറിയില്ല. ജനങ്ങളെ അപമാനിക്കുകയാണു മോദി ചെയ്യുന്നത്. കോൺഗ്രസ് വൻ വ്യവസായികൾക്ക് എതിരല്ല. എന്നാൽ സർക്കാർ അവർക്ക് ആനുകൂല്യം നല്കുന്പോൾ ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ അവഗണിക്കരുത് -രാഹുൽ പറഞ്ഞു.