ലോസ് ആഞ്ചലസ്: സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക് തുടങ്ങി ഒട്ടനവധി സൂപ്പർ ഹീറോമാരുടെ സ്രഷ്ടാവായ സ്റ്റാൻ ലീ (95) തിങ്കളാഴ്ച അന്തരിച്ചു. ഈ സൂപ്പർ ഹീറോമാരുടെ കഥകളും സിനിമകളും പുറത്തിറക്കുന്ന മാർവൽ കോമിക്സിന്റെ വിജയശില്പി ഇദ്ദേഹമായിരുന്നു.
അവസാനനിമിഷം വരെ പ്രവർത്തനനിരതനായിരുന്നു. ആഫ്രിക്കൻ വംശജനായ ആദ്യ സൂപ്പർഹീറോ ബ്ലാക്പാന്തറിന്റെ സ്രഷ്ടാവും അദ്ദേഹമാണ്.
റൊമാനിയയിൽനിന്നു യുഎസിൽ കുടിയേറിയ ജൂത ദന്പതികളുടെ മകനായി ന്യൂയോർക്കിൽ ജനിച്ചു. പിന്നീട് മാർവൽ കോമിക്സായി മാറിയ ടൈംലി കോമിക്സിൽ 17-ാംവയസിൽ ചേർന്നു.
ലീയുടെ കഥാപാത്രങ്ങളെ വച്ചെടുത്ത സിനിമകൾ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ 2000 കോടി ഡോളർ വരും. 1947ൽ വിവാഹം ചെയ്ത നടി ജൊവാൻ ലീയ 2017ൽ മരിച്ചു.