വാഷിംഗ്ടൺ ഡിസി: ഇന്ത്യൻവംശജയായ സെനറ്റർ കമലാ ഹാരീസ് 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്.
ചെന്നൈയിൽനിന്നു യുഎസിൽ കുടിയേറിയ ശ്യാമള ഗോപാലന്റെയും ജമൈക്കയിൽനിന്ന് അമേരിക്കയിലെത്തിയ ഡോണൾഡ് ഹാരീസിന്റെയും പുത്രിയായ കമല കലിഫോർണിയയിലെ ഓക്ലൻഡിലാണു ജനിച്ചത്.
ഡെമോക്രാറ്റ് നേതാവായ ബറാക് ഒബാമയുടെ പിന്തുണ കമലയ്ക്കുണ്ട്. ഹവായിയിൽനിന്നുള്ള ജനപ്രതിനിധി സഭാംഗവും ഹിന്ദുമത വിശ്വാസിയുമായ തുൾസി ഗബ്ബാർഡ് വൈറ്റ്ഹൗസിലേക്കു മത്സരിച്ചേക്കുമെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ വംശജയല്ലെങ്കിലും ഗബ്ബാർഡിന് ഇന്ത്യക്കാരുടെയിടയിൽ ഏറെ സ്വാധീനമുണ്ട്.
2020ൽ റിപ്പബ്ളിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാൻ തയാറെടുക്കുന്ന ഡോണൾഡ് ട്രംപിനെ നേരിടാൻ ഡെമോക്രാറ്റുകക്ഷിക്കാരായ നിരവധി പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എലിസബത്ത് വാറൻ, ബേർണി സാൻഡേഴ്സ്, ഹില്ലരി ക്ലിന്റൺ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്.
മുൻ അറ്റോർണി ജനറൽ എറിക് ഹോൾഡർ, മുൻ ന്യൂയോർക്ക് മേയർ മൈക്കൽ ബ്ലൂംബർഗ്, ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു. മത്സരിക്കാനില്ലെന്ന് മുൻ യുഎസ് പ്രഥമവനിത മിഷേൽ ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.