വാഷിംഗ്ടൺ ഡിസി: റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ വൈറ്റ് ഹൗസ് പ്രസ് പാസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിഎൻഎൻ ടിവി ചാനൽ പ്രസിഡന്റ് ട്രംപിനും സഹായികൾക്കുമെതിരേ കോടതിയിൽ ഹർജി ഫയൽ ചെയ്തു. കഴിഞ്ഞയാഴ്ച പത്രസമ്മേളനത്തിനിടെ ട്രംപും അക്കോസ്റ്റയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണു പ്രസ് പാസ് സസ്പെൻഡ് ചെയ്തത്.