ര​​ഞ്ജി: കേ​​ര​​ളം പി​​ടി​​മു​​റു​​ക്കി

12:00 AM Nov 14, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി​​ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​നെ​​തി​​രേ കേ​​ര​​ളം ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ആ​​ന്ധ്ര​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്​​സ് 254 റ​​ണ്‍​സി​​ൽ അ​​വ​​സാ​​നി​​ച്ചു.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച കേ​​ര​​ളം ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 227 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ര​​ണ്ടാം ദി​​ന​​ത്തെ ക​​ളി നി​​ർ​​ത്തി​​യ​​ത്. കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​ൻ ജ​​ല​​ജ് സ​​ക്സേ​​ന 127 റ​​ണ്‍​സോ​​ടെ ക്രീ​​സി​​ലു​​ണ്ട്. 56 റ​​ണ്‍​സെ​​ടു​​ത്ത കെ.​​ബി. അ​​രു​​ണ്‍ കാ​​ർ​​ത്തി​​ക്കി​​ന്‍റെ വി​​ക്ക​​റ്റ് മാ​​ത്ര​​മാ​​ണ് ആ​​തി​​ഥേ​​യ​​ർ​​ക്ക് ന​​ഷ്ട​​മാ​​യ​​ത്. ര​​ണ്ടാം ദി​​നം ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് എ​​ട്ടു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 225 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച​​ത്. 29 റ​​ണ്‍​സ് കൂ​​ടി കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്ന​​തി​​നി​​ടെ ആ​​ന്ധ്ര പു​​റ​​ത്താ​​യി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ഓ​​പ്പ​​ണിം​​ഗ് താ​​ര​​ങ്ങ​​ളു​​ടെ സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ട് കേ​​ര​​ള​​ത്തി​​ന് മി​​ക​​ച്ച അ​​ടി​​ത്ത​​റ ന​​ല്കി. സ്കോ​​ർ 139 ൽ ​​നി​​ൽക്കെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന് ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യ​​ത്. 125 പ​​ന്ത് നേ​​രി​​ട്ട് 56 റ​​ണ്‍​സെ​​ടു​​ത്ത അ​​രു​​ണ്‍ കാ​​ർ​​ത്തി​​ക്കി​​നെ ഷൊ​​ഹൈ​​ബ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു​​വി​​ൽ കു​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നെ​​ത്തി​​യ റോ​​ഹ​​ൻ പ്രേം ​​ജ​​ല​​ജ് സ​​ക്സേ​​ന​​യ്ക്കൊ​​പ്പം മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യാ​​ണ് കേ​​ര​​ള സ്കോ​​ർ 200 നു ​​മു​​ക​​ളി​​ലെ​​ത്തി​​ച്ച​​ത്.

ആ​​ന്ധ്ര​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​ർ മ​​റി​​ക​​ട​​ക്കാ​​ൻ 27 റ​​ണ്‍​സ് മാ​​ത്രം മ​​തി കേ​​ര​​ള​​ത്തി​​ന്. കേ​​ര​​ള​​ത്തി​​ന്‍റെ അ​​തി​​ഥി താ​​രം ജ​​ല​​ജ് സ​​ക്സേ​​ന 217 പ​​ന്തി​​ൽനി​​ന്ന് 127 റ​​ണ്‍​സു​​മാ​​യാ​​ണ് ക്രീ​​സി​​ലു​​ള്ള​​ത്. 11 ബൗ​​ണ്ട​​റി​​ക​​ൾ ജ​​ല​​ജി​​ന്‍റെ ബാ​​റ്റി​​ൽ നി​​ന്നും പി​​റ​​ന്നു. മി​​ക​​ച്ച ടോ​​ട്ട​​ൽ നേ​​ടി ആ​​ന്ധ്ര​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​വ​​രെ പി​​ടി​​ച്ചു​​കെ​​ട്ടി വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കാ​​നാ​​വും കേ​​ര​​ള​​ത്തി​​ന്‍റെ ശ്ര​​മം.