റൊണാൾഡോ സാക്ഷി, ജോക്കോവിച്ചിനു ജയം
11:52 PM Nov 13, 2018 | Deepika.com
ലണ്ടൻ: എടിപി ഫൈനൽസ് ആദ്യ മത്സരത്തിൽ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനു ജയം. പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗാലറിയിലെത്തിയ മത്സരത്തിൽ അമേരിക്കയുടെ ജോണ് ഇസ്നറിനെ 6-4, 6-3നായിരുന്നു ജോക്കോവിച്ച് കീഴടക്കിയത്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ജാപ്പനീസ് താരമായ കെയ് നിഷിക്കോരിയോട് പരാജയപ്പെട്ടിരുന്നു. ഇന്നു ഫെഡറർ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടും.