സൊളാരിയെ റയൽ സ്ഥിരപ്പെടുത്തി
11:52 PM Nov 13, 2018 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി അർജന്റീനക്കാരനായ സാന്റിയാഗോ സൊളാരി നിയമിതനായി. ജൂലൻ ലോപ്ടെഗുയിയെ പുറത്താക്കിയശേഷം സൊളാരിക്കായിരുന്നു താത്കാലിക ചുമതല. സൊളാരിയുടെ കീഴിൽ റയൽ തുടർച്ചയായ നാല് ജയം നേടിയതോടെയാണ് റയൽ മാനേജ്മെന്റ് അദ്ദേഹത്തെ സ്ഥിരപ്പെടുത്തിയത്. 18 മാസത്തേക്കാണ് കരാർ.