ജോ കോൾ വിരമിച്ചു
11:52 PM Nov 13, 2018 | Deepika.com
ലണ്ടൻ: ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരം ജോ കോൾ വിരമിച്ചു. കഴിഞ്ഞ ആഴ്ച മുപ്പത്തിയേഴ് വയസ് തികഞ്ഞ താരം ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ചെൽസിക്കായി 182 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി 56 മത്സരങ്ങളിൽനിന്ന് 10 ഗോൾ നേടി.