ഒന്നിൽ തുടർന്ന് കോഹ്ലി, ബുംറ
11:52 PM Nov 13, 2018 | Deepika.com
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഒന്നാം റാങ്കിൽ തുടർന്നു. ബാറ്റിംഗിൽ 899 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ (871) രണ്ടാം സ്ഥാനത്തുണ്ട്. ശിഖർ ധവാൻ (ഏഴ്), എം.എസ്. ധോണി (20) എന്നിവർ മാത്രമാണ് ആദ്യ ഇരുപതുവരെയുള്ള റാങ്കിലുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ. ബൗളിംഗിൽ 841 പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്തുള്ളത്. കുൽദീപ് യാദവ് (723), യുസ് വേന്ദ്ര ചാഹൽ (683) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാർ.