സിംബാബ്വെ പരുങ്ങലിൽ
11:52 PM Nov 13, 2018 | Deepika.com
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ സിംബാബ്വെ പരുങ്ങലിൽ. സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 304 റണ്‍സിൽ അവസാനിച്ചു. ബൗളർ തെൻഡയ് ചതാര പരിക്കിനെത്തുടർന്ന് ക്രീസിലെത്തിയില്ല. ഇതോടെ സിംബാബ്വെ 218 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 522 റണ്‍സ് എടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു.