ജമ്മു: നിയന്ത്രണരേഖയിൽ പൂഞ്ച് ജില്ലയിൽ പാക് ഒളിയാക്രമണത്തിൽ(സ്നൈപ്പർ ആക്രമണം) മലയാളി സൈനികൻ വീരമൃത്യു വരിച്ചു. എറണാകുളം ഉദയംപേരൂർ മണക്കുന്നം സ്വദേശി ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യൻ(34) ആണു വീരമൃത്യു വരിച്ചത്. ഹവിൽദാർ മാരിമുത്തുവിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു പാക് ആക്രമണം.
മൂന്നു ദിവസത്തിനിടെ പാക് ഒളിവെടി ആക്രമണത്തിൽ മൂന്നു സൈനികരാണു വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ച ആർമി പോർട്ടർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച നൗഷേര സെക്ടറിൽ നായിക് ഗോസാവി കേശവ് സോംഗിർ(29), ശനിയാഴ്ച സുന്ദർബിനി സെക്ടറിൽ റൈഫിൾമാൻ വരുൺ കട്ടാൽ(21) എന്നിവരാണു വീരമൃത്യു വരിച്ച മറ്റു സൈനികർ.