ബിലാസ്പുർ: നോട്ടുനിരോധന വിഷയത്തിൽ അമ്മയും മകനും തനിക്ക് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിൽ ഈമാസം 20നു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തെരഞ്ഞെടുപ്പു റാലിയിലാണ് സോണിയഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരേ കടുത്ത ഭാഷയിൽ മോദി പ്രസംഗിച്ചത്.
കോണ്‍ഗ്രസ് പാർട്ടിയുടെ തുടക്കവും ഒടുക്കവും ഈ കുടുംബത്തിൽത്തന്നെയായിരിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിനു ചുറ്റുമാണെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയുടെ തുടക്കവും ഒടുക്കവും ഈ കുടുംബത്തിൽത്തന്നെയായിരിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിനു ചുറ്റുമാണെന്നും മോദി പറഞ്ഞു.