പാരീസ് :തുർക്കിയിലെ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവു രേഖപ്പെടുത്തിയ ഓഡിയോ ടേപ്പിലെ സംഭാഷണം കനേഡിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കേട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥിരീകരിച്ചു.
ഏതാനും രാജ്യങ്ങൾക്ക് ടേപ്പ് കൈമാറിയെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ശനിയാഴ്ച പറഞ്ഞിരുന്നു.
ടേപ്പിലെ സംഭാഷണം താൻ നേരിട്ടു കേട്ടില്ലെന്നും പാരീസിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാർഷികാചരണ ചടങ്ങിനെത്തിയ ട്രൂഡോ അറിയിച്ചു.