കരുത്തറിയിച്ച് ഹർമൻ സംഘം

11:25 PM Nov 12, 2018 | Deepika.com
ഗ​യാ​ന: ഐ​സി​സി വ​നി​ത ട്വ​ന്‍റി-20​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച ആ​വേ​ശ​ത്തി​ല്‍ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച അ​യ​ര്‍ല​ന്‍ഡി​നെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 34 റ​ണ്‍സി​ന് ന്യൂ​സി​ല​ന്‍ഡി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 133 റ​ണ്‍സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മി​താ​ലി രാ​ജി​ന്‍റെ (47 പ​ന്തി​ല്‍ 56 റൺ സ്) മി​ക​വി​ല്‍ ഇ​ന്ത്യ 19 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 137 റ​ണ്‍സ് നേ​ടി.

സ്മൃ​തി മാ​ന്ദാ​ന-​മി​താ​ലി ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ല്‍ 73 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. മാ​ന്ദാ​ന​യെ (26 റൺസ്) ബി​സ്മ മ​റൂ​ഫാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നീ​ടെ​ത്തി​യ ജെ​മി​മ റോ​ഡ്രി​ഗ​സ് (16 റൺസ്), ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ (14 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ ചേ​ര്‍ന്ന് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി (എട്ട് റൺസ്) പു​റ​ത്താ​കാ​തെ നി​ന്നു.

ഗ്രൂ​പ്പി​ല്‍ ഇ​ന്ത്യ​ക്കു പു​റ​മെ ര​ണ്ടു ജ​യ​മു​ള്ള ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. പാ​ക്കി​സ്ഥാ​നെ​യും അ​യ​ര്‍ല​ന്‍ഡി​നെ​യു​മാ​ണ് ഓ​സ്‌​ട്രേ​ലി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ശ​ക്ത​രാ​യ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് അ​ഴി​ച്ചു​വി​ട്ട ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റി​ന്‍റെ (51 പ​ന്തി​ല്‍ 103 റ​ണ്‍സ്) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച ജ​യ​മൊ​രു​ക്കി​യ​ത്. ലോ​ക​ക​പ്പി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​യിരുന്നു അത്.