മിലാനിൽ യുവന്റസ് ജയം
11:20 PM Nov 12, 2018 | Deepika.com
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് 11-ാം ജയം. എസി മിലാനെ അവരുടെ തട്ടകത്തിൽവച്ച് 0-2നാണ് യുവന്റസ് തോൽപ്പിച്ചത്. മിലാൻ സ്ട്രൈക്കർ ഗോണ്‍സാലോ ഹിഗ്വിൻ പെനൽറ്റി നഷ്ടപ്പെടുത്തുകയും പിന്നീട് രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തുപോകുകയും (83-ാം മിനിറ്റ്) ചെയ്ത മത്സരത്തിൽ യുവെയ്ക്കായി മാൻസുകിച്ച് (എട്ടാം മിനിറ്റ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (81-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.