കവാനി ട്രിക്കിൽ പിഎസ്ജി
11:20 PM Nov 12, 2018 | Deepika.com
മൊണാക്കോ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജി തുടർച്ചയായ 13-ാം ജയം നേടി. 1998 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗമായ തിയറി ഹെൻറിയുടെ ശിക്ഷണത്തിലുള്ള മൊണാക്കോയെ അവരുടെ തട്ടകത്തിൽവച്ച് 0-4ന് പിഎസ്ജി കീഴടക്കി. എഡിസൻ കവാനി (നാല്, 11, 53 മിനിറ്റുകൾ) നേടിയ ഹാട്രിക്കാണ് പാരി സാൻ ഷെർമയ്ന്റെ ജയത്തിൽ ശ്രദ്ധേയം. നെയ്മർ (64- പെനൽറ്റി) പിഎസ്ജിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു.