കിവീസ്-പാക് പരന്പര സമനിലയിൽ
11:20 PM Nov 12, 2018 | Deepika.com
ദുബായ്: ന്യൂസിലൻഡ് - പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് പരന്പര സമനിലയിൽ അവസാനിച്ചു. നിർണായകമായ മൂന്നാം ഏകദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് പരന്പര 1-1 സമനിലയിൽ കലാശിച്ചത്. സ്കോർ: പാക്കിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റിന് 279. ന്യൂസിലൻഡ് 6.5 ഓവറിൽ ഒരു വിക്കറ്റിന് 35. ഏഴ് വർഷത്തിനുശേഷം ന്യൂസിലൻഡിനെതിരായ പരന്പര നേട്ടമെന്ന പാക് മോഹം സഫലമായില്ല.