പാ​​ക്കി​​സ്ഥാ​​നെ ​​ഇ​​ന്ത്യ കീഴടക്കി

12:46 AM Nov 12, 2018 | Deepika.com
ഗ​​യാ​​ന: വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് വി​ജ​യം. ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 134 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 19 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. വെ​റ്റ​റ​ൻ താ​രം മി​താ​ലി രാ​ജി (56) ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പാ​ക്കി​സ്ഥാ​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​മൈ​മ സൊ​ഹെ​യ്ൽ (53), നി​ദാ ധ​ർ (52) കൂ​ട്ടു​കെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഇ​ന്നിം​ഗ്സി​നെ നൂ​റു ക​ട​ത്തിയത്.ജ​യ​ത്തോ​ടെ നാ​ലു പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.