ലോ​​ക ചെ​​സ്: ര​​ണ്ടാം ഗെ​​യി​​മും സ​​മ​​നി​​ലയിൽ

12:46 AM Nov 12, 2018 | Deepika.com
ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ടം നി​​ല​​നി​​ർ​​ത്താ​​ൻ വേ​​ണ്ടി പോ​​രാ​​ടു​​ന്ന മാ​​ഗ്ന​​സ് കാ​​ൾ​​സ​​നും ച​​ല​​ഞ്ച​​ർ ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന​​യും ത​​മ്മി​​ൽ ല​​ണ്ട​​നി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചെ​​സ് മ​​ൽ​​സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ൽ. വെ​​ള്ള​​ ക​​രു​​ക്ക​​ൾ കൊ​​ണ്ടു ക​​ളി​​ച്ച കാ​​ൾ​​സ​​ൻ ക്വീ​​ൻ പോ​​ണ്‍ ഓ​​പ്പ​​ണിം​​ഗാ​​ണ് ന​​ട​​ത്തി​​യ​​ത്. ക്വീ​​ൻ​​സ് ഗാം​​ബി​​റ്റ് ഡി ​​ക്ലൈ​​ൻ​​ഡ് എ​​ന്ന ഓ​​പ്പ​​ണിം​​ഗ് നീ​​ക്ക​​ങ്ങ​​ളി​​ൽ കൂ​​ടി പു​​രോ​​ഗ​​മി​​ച്ച ഗെ​​യിം 26 നീ​​ക്ക​​ങ്ങ​​ളി​​ൽ റൂ​​ക്കും പോ​​ണു​​ക​​ളും ഉ​​ള്ള എ​​ൻ​​ഡ് ഗെ​​യി​​മി​​ലേ​​ക്ക് എ​​ത്തി. ഏ​​ക​​ദേ​​ശം ആ​​ദ്യ ഗെ​​യി​​മി​​ലെ എ​​ൻ​​ഡിം​​ഗ് പോ​​ലെ എ​​ത്തി​​യ ക​​ളി​​യി​​ൽ ഇ​​ത്ത​​വ​​ണ ക​​രു​​വാ​​ന​​യ്ക്കാ​​യി​​രു​​ന്നു ഒ​​രു പോ​​ണ്‍ മി​​ച്ചം ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. 49 നീ​​ക്ക​​ങ്ങ​​ളി​​ൽ ക​​ളി​​സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

പ​​ന്ത്ര​​ണ്ട് ഗെ​​യി​​മു​​ക​​ൾ ഉ​​ള്ള ഈ ​​മ​​ൽ​​സ​​ര​​ത്തി​​ൽ ആ​​റ​​ര പോ​​യി​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​യാ​​ൾ വി​​ജ​​യി​​ക്കും. ആ​​റ് പോ​​യി​​ന്‍റ് വീ​​തം തു​​ല്യനി​​ല​​വ​​ന്നാ​​ൽ ടൈ​​ബ്രേ​​ക്ക് ഗെ​​യി​​മു​​ക​​ളി​​ലൂ​​ടെ വി​​ജ​​യി​​യെ നി​​ശ്ച​​യി​​ക്കും. ഓ​​രോ ര​​ണ്ടു ഗെ​​യി​​മു​​ക​​ൾ ക​​ഴി​​യു​​ന്പോ​​ഴും ഒ​​രു വി​​ശ്ര​​മ ദി​​നം ഉ​​ണ്ട്. മൂ​​ന്നാം ഗെ​​യിം ഇ​​ന്നു രാ​​ത്രി എ​​ട്ട​​ര​​യ്ക്ക് തു​​ട​​ങ്ങും.


ടി.​​കെ. ജോ​​സ​​ഫ് പ്ര​​വി​​ത്താ​​നം