ലക്നോ/ വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ ലോക്സഭാമണ്ഡലമായ വാരാണസിയിൽ രണ്ടു ദേശീയപാതകളുടെയും ജലഗതാഗത പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും. 16.5 കിലോമീറ്റർ ദൈർഘ്യമുള്ള വാരാണസി ലിങ്ക് റോഡിന്റെ ഒന്നാം ഘട്ട നിർമാണം 759.36 കോടി രൂപയ്ക്കാണു പൂർത്തിയായത്.
17.25 കിലോമീറ്റർ ദൈർഘ്യമുള്ള ബാബത്പുർ-വാരാണസി ദേശീയപാത 56 ന്റെ നിർമാണം പൂർത്തിയാക്കിയത് 812.59 കോടി രൂപയ്ക്കും. 1,51.96 കോടി മുതൽമുടക്കിയാണ് 34 കിലോമീറ്റർ നീളമുള്ള രണ്ടു ലിങ്ക് റോഡുകളും നിർമിക്കുന്നത്. ബാബത്പുർ എയർപോർട്ട് ഹൈവേ വാരാണസി റോഡ് ജോൻപുർ, സുൽത്താൻപുർ, ലക്നോ എന്നിവിടങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഇതിനുശേഷം ഗംഗ നദിയിലെ ആദ്യ മാതൃകാ ടെർമിനലിന്റെ ഉദ്ഘാടനവും നിർവഹിക്കും.
കേന്ദ്ര സർക്കാരിന്റെ ജൽ മാർഗ് വികാസ് പദ്ധതിയിൽപെടുത്തിയാണ് ഇതു നിർമിച്ചത്.