കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 17-ാമത് ആർഎസ്സി ഓൾ കേരള പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എസ്. സുന്ദറും വനിതാവിഭാഗത്തിൽ ആർ. അശ്വനിയും ജേതാക്കളായി.
വനിതാ സിംഗിൾസ് ഫൈനലിൽ ആർഎസ്സി താരം നന്ദിനി മേനോനെ 10-12, 11-9, 11-5, 11-7, 2-11, 12-10 എന്ന സ്കോറിനാണ് ആലപ്പുഴ എസ്ഡിവി ടേബിൾ ടെന്നീസ് അക്കാഡമിയുടെ അശ്വിനി തോൽപ്പിച്ചത്.
ആർഎസ്സിയുടെ തന്നെ അജിൻസ് ടി. സജിയെയാണു പുരുഷ സിംഗിൾസ് ഫൈനലിൽ എസ്.സുന്ദർ തോൽപ്പിച്ചത്. സ്കോർ: 11-9, 9-11, 8-11, 11-6, 11-7, 11-8. യൂത്ത് ഗേൾസ് വിഭാഗത്തിലും വിജയിച്ച് ആർ.അശ്വനി ടൂർണമെന്റിൽ ഇരട്ടക്കിരീടം നേടി. അനാമിക ജോണ്‍സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അശ്വനി തോൽപ്പിച്ചത്.
യൂത്ത് ബോയ്സിൽ കോഴിക്കോടിന്റെ മുഹമ്മദ് സാഹിലിനെ തോൽപ്പിച്ച് അജിൻസ് ടി. സജി ജേതാവായി. ജൂണിയർ ബോയ്സ് വിഭാഗത്തിൽ എം.പ്രണവും ഗേൾസ് വിഭാഗത്തിൽ ഭാവന മേനോനും കിരീടം നേടി.
സബ്ജൂണിയർ ആണ്-പെണ് വിഭാഗത്തിൽ യഥാക്രമം അമീർ അഫ്താബ്, കരീന ജെ. ഫെർണാണ്ടസ് എന്നിവർ ജേതാക്കളായി.
എസ്. സുന്ദറും ആർ. അശ്വനിയും ജേതാക്കൾ
12:40 AM Nov 12, 2018 | Deepika.com