റായ്പുർ: ചെറുകിട കർഷകരുൾപ്പെടെയുള്ളവർക്കു പെൻഷൻ നല്കുമെന്നും ഛത്തീസ്ഗഡിനെ നക്സൽ മുക്ത സംസ്ഥാനമാക്കുമെന്നും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനം.
പാർട്ടിയുടെ പ്രകടനപത്രികയിലാണ് ഈ വാഗ്ദാനം. ഛത്തീസ്ഗഡിൽ നാലാം തവണയും ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ നിർമിക്കുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി രമൺ സിംഗും സംയുക്തമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.
നവംബർ 12നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. കോൺഗ്രസ് വോട്ടുബാങ്കിനായി കർഷകരെ ഉപയോഗിക്കുകയാണെന്നും 2004 മുതൽ 2014 വരെയുള്ള കാലയളവിൽ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കത്തവർ ഇപ്പോൾ അതിനായി മുറവിളികൂട്ടുകയാണെന്നും അമിത് ഷാ പറഞ്ഞു. കർഷകർക്കും ഭൂരഹിതർക്കും 1000 രൂപവീതം പെൻഷൻ നല്കുമെന്നു രമൺ സിംഗ് പറഞ്ഞു.