ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു. പുൽവാമ സ്വദേശിയായ ലീയാക്വത് മുനീർ വാനി, ബഹാർ സ്വദേശീയായ വാജിദ് ഉൾ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ കാഷ്മീരിലെ തിക്കേണിൽ സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരരെ കണ്ടെത്തിത്.