സീനിയർ ഫുട്ബോൾ; മലപ്പുറത്തിനു കിരീടം
11:44 PM Nov 10, 2018 | Deepika.com
തിരുവനന്തപുരം: ഇന്റർ ഡിസ്ട്രിക്ട് സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ജേതാക്കൾ. കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ കോട്ടയത്തിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീടം നേടിയത്. എം. മുഹമ്മദ് സിദ്ദിഖിന്റെ ഇരട്ടഗോളും ആൽഫിൻ വാൾട്ടറുടെ ഗോളും മലപ്പുറത്തിന്റെ വിജയം ഉറപ്പിച്ചു. പാലക്കാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി .