ഇ​​മാമിന്‍റെ പ​​രി​​ക്കി​​നിടെ പാ​​ക് ജ​​യം

11:44 PM Nov 10, 2018 | Deepika.com
അ​​ബു​​ദാ​​ബി: ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യ ഇ​​മാം ഉ​​ൾ ഹ​​ഖി​​​​ന്‍റെ പ​​രി​​ക്കും ആ​​ശ​​ങ്ക​​ക​​ളും വാ​​ർ​​ത്ത​​ക​​ളി​​ൽ​​നി​​റ​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ആ​​റ് വി​​ക്ക​​റ്റി​​ന് ന്യൂ​​സി​​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി. ലോ​​ക്കീ ഫെ​​ർ​​ഗു​​സ​​ന്‍റെ പ​​ന്ത് ഹെ​​ൽ​​മ​​റ്റി​​ന്‍റെ ഗ്രി​​ഡി​​ൽ​​കൊ​​ണ്ട് ഇ​​മാം നി​​ല​​ത്ത് വീ​​ണു. 16 റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. സി​​ടി സ്കാ​​ൻ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​യ​​താ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.

ടോ​​സ് നേ​​ടി ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന് 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 209 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 86 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന റോ​​സ് ടെ​​യ്‌ലറാ​​ണ് ടീ​​മി​​നെ 200 ക​​ട​​ത്തി​​യ​​ത്. 38 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഷ​​ഹീ​​ൻ ഷാ ​​അ​​ഫ്രീ​​ദി​​യാ​​ണ് കി​​വി​​ക​​ളെ പൂ​​ട്ടി​​യ​​ത്. ഫ​​ഖാ​​ർ സ​​മാ​​ൻ (88 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (46 റ​​ണ്‍​സ്), മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് (27 നോ​​ട്ടൗ​​ട്ട്) തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​ൻ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 40.3 ഓ​​വ​​റി​​ൽ ജ​​യം നേ​​ടി. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​തോ​​ടെ 1-1 സ​​മ​​നി​​ല​​യി​​ലാ​​യി. അ​​വ​​സാ​​ന മ​​ത്സ​​രം ഇ​​ന്ന് ന​​ട​​ക്കും.