ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഹോക്കിക്കായി പാക്കിസ്ഥാൻ എത്തുമെന്ന് പാക് ഹോക്കി ഫെഡറേഷൻ സെക്രട്ടറി ഷഹ്ബാസ് അഹമ്മദ്. യാത്രയുൾപ്പെടെയുള്ള ചെലവുകൾക്കു പണമില്ലാത്തതിനാൽ പാക്കിസ്ഥാൻ ലോകകപ്പിൽനിന്ന് വിട്ടുനിന്നേക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഷഹ്ബാസിന്റെ സ്ഥിരീകരണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ടീമിന് ആവശ്യമായ പണം നല്കാൻ നിർദേശിച്ചതായാണ് സൂചന.
ഈ മാസം 28 മുതൽ ഡിസംബർ 16വരെയാണ് ലോകകപ്പ് ഹോക്കി. പൂൾ ഡിയിൽ ഹോളണ്ട്, ജർമനി, മലേഷ്യ എന്നിവയ്ക്കൊപ്പമാണ് പാക്കിസ്ഥാൻ.
പാക്കിസ്ഥാൻ ഇന്ത്യയിലേക്ക്
11:44 PM Nov 10, 2018 | Deepika.com