മൊഗാദിഷു: സൊമാലിയൻ തലസ്ഥാനത്തു വെള്ളിയാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനങ്ങളിലും വെടിവയ്പിലും 41 സിവിലിയന്മാർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 40 പേർക്കു പരിക്കേറ്റു.
മൊഗാദിഷുവിലെ സഹാഫി ഹോട്ടലിനും ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനും സമീപം മൂന്നു ബോംബുകളാണ് പൊട്ടിയത്. തുടർന്ന് ഒരു സംഘം തോക്കുധാരികൾ ഹോട്ടലിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഗാർഡുകൾ ഇവരെ വകവരുത്തി.
അൽഷബാബ് ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.