+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 2714 പാക്കിസ്ഥാൻകാർ

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​മേ​​രി​​ക്ക 2004 മു​​ത​​ൽ ഇ​​തു​​വ​​രെ ന​​ട​​ത്തി​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണങ്ങളിൽ 2714 പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു ഡോ​​ൺ പ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ
ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 2714  പാക്കിസ്ഥാൻകാർ
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​മേ​​രി​​ക്ക 2004 മു​​ത​​ൽ ഇ​​തു​​വ​​രെ ന​​ട​​ത്തി​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണങ്ങളിൽ 2714 പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു ഡോ​​ൺ പ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

സി​​ഐ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബ​​ജാ​​വൂ​​ർ, ബ​​ന്നു, ഹാം​​ഗു, ഖൈ​​ബ​​ർ, ഖു​​റം, നോ​​ർ​​ത്ത് വ​​സി​​റി​​സ്ഥാ​​ൻ, സൗ​​ത്ത് വ​​സി​​റി​​സ്ഥാ​​ൻ, ഒ​​ര​​ക്കാ​​സി മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഡ്രോ​​ണു​​ക​​ൾ( പൈ​​ല​​റ്റി​​ല്ലാ വി​​മാ​​നം) ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. പാ​​ക് താ​​ലി​​ബാ​​ന്‍റെ നി​​ര​​വ​​ധി നേ​​താ​​ക്ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. താ​​ലി​​ബാ​​ൻ ചീ​​ഫ് മു​​ല്ലാ അ​​ക്ത​​ർ മ​​ൻ​​സൂ​​ർ 2016ൽ ​​കൊ​​ല്ല​​പ്പെ​​ട്ട​​ത് ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ്.